Saturday, March 17, 2007

രണ്ടു പെണ്‍കുട്ടികള്‍


അയല്‍ക്കാരിയായ ഒരു ചേച്ചിയെ ഞാന്‍ ജീവനു തുല്യം സ്നേഹിച്ചു തുടങ്ങുന്നത് എന്റെ പതതാം ക്ലാസ് പഠന ശേഷമാണ്. പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയം.കാറ്റാടി മരങ്ങളുള്ള, സ്വപ്ന തുല്യമായ ക്യാമ്പസ് ആയിട്ടും , അപകര്‍ഷതയുടെ തണുപ്പിനാല്‍ അടഞ്ഞു പോയ എന്റെ മനസ്സിന്റെ വാതിലുകള്‍ക്കകത്തെയ്ക്ക് ആഹ്ലാദങ്ങള്‍ കടന്നു വന്നില്ല. തിരിച്ച് നാട്ടിലെത്താന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സായിരുന്നു എപ്പോഴും.കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനടുത്തെത്താറായാല്‍ ഞാന്‍ അനുഭവിച്ചിരുന്ന സന്തോഷം വിവരിക്കാനാവില്ല. മഴ പോലെത്തന്നെ പെയ്തു പരന്നു കിടക്കുന്ന സ്വപ്ന വെയിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.പോക്കു വെയിലിന്റെ കലാചരുതയിലാണ് ഞാന്‍ വന്നിറങ്ങുക.
എന്റെ ചേച്ചിയെക്കുറിച്ചു പറയും മുമ്പ് രണ്ടു പെണ്‍കുട്ടികളെക്കുറിചചു കൂടി പറയാം.കൌമാരത്തിന്റെ രസങ്ങള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍.എനിക്കു പോലും അജ്ഞാതമായ രതി രഹസ്യങ്ങളെ ക്കുറിചുചു അവര്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല.ആടു നോക്കാന്‍ പോയിരുന്ന സായാഹ്നങ്ങളിലായിരുന്നു അത്.അവളില്‍ ഒരുവളെ കൌതുകത്തിന് പ്രേമിക്കാമെന്നു വെച്ച് ഞാന്‍ കത്തെഴുതുകയുണ്ടായി. മറുപടി രസകരമായിരുന്നു. എന്നെ സ്നേഹിക്കുന്ന പോലെ അവളേയും സ്നേഹിക്കണമെന്ന് കൂട്ടുകാരിക്ക് വേണ്ടി കൂടി ശുപാര്‍ശ. ഇതേ പോലെ മറ്റവളും എഴുതി. പെണ്‍കുട്ടികള്‍ സ്വാര്‍ത്ഥകളാണെന്ന ധാരണ തല്‍ക്കാലം തിരുത്തപ്പെട്ട ഒരു അനുഭവമായിരുന്നു അത്. ഒരാളുടെ പ്രണയം രണ്ടു പെണ്‍ മനസ്സുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുക. ഒടുവില്‍ മനസ്സിലായി. എന്നില്‍ നിന്നു കിട്ടുന്ന സമ്മാനങ്ങളായിരുന്നു അവരുടെ പ്രതീക്ഷ. ചൂഷണം ചെയ്യാന്‍ കഴിയുമയിരുന്ന ബന്ധമായിരുന്നുവെങ്കിലും ഉള്ളിലെ ധാര്‍മിക മനുഷ്യന്‍ സമ്മതിച്ചില്ല.

1 comment:

മെഹബൂബ് said...

ആടു നോക്കാന്‍ പോയിരുന്ന സായാഹ്നങ്ങളിലായിരുന്നു അത്.അവളില്‍ ഒരുവളെ കൌതുകത്തിന് പ്രേമിക്കാമെന്നു വെച്ച് ഞാന്‍ കത്തെഴുതുകയുണ്ടായി. മറുപടി രസകരമായിരുന്നു. എന്നെ സ്നേഹിക്കുന്ന പോലെ അവളേയും സ്നേഹിക്കണമെന്ന് കൂട്ടുകാരിക്ക് വേണ്ടി കൂടി ശുപാര്‍ശ.