Friday, March 16, 2007

ഉള്ളില്‍ തീയുള്ള കുട്ടി

ജാസ്മിന് ഒരു ലൈന്‍ ഉണ്ടായിരുന്നു.അസ്കര്‍ എന്നു പേര്.അവനെ കാണാനും സംസാരിക്കാനും അവള്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ അവനെ കാണുകയുണ്ടായില്ല.ഞങ്ങളുടെ അടുപ്പത്തിന് ആ പ്രണയം തടസ്സമായിരുന്നില്ലെന്നണ് നേര്. ആ ലൈന്‍ പതിവ് സ്കൂള്‍ പ്രണയങ്ങള്‍ പോലെ നഷ്ടപ്പെട്ടിട്ടുണ്ടാകണം.
വീടിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ പ്രീ ഡിഗ്രിക്ക് കണ്ണൂരില്‍ പോയി.നാടു വിട്ട് നില്‍ക്കണമെന്ന ആഗ്രഹവും മുഖ്യമായിരുന്നു.തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍.ഒരു ഇസ്ലാമിക് ഹോസ്റ്റലിലായിരുന്നു താമസം.
യാഥാസ്ഥിതിക മത വിശ്വാസം അന്ധമാക്കിയ ഒരു കൂട്ടം മനസ്സുകള്‍.എവിടെയും സംശയ ദൃഷ്ടി.വഴി തെറ്റിപ്പോകുമോ എന്ന് സൂക്ഷ്മ നിരീക്ഷണം.
എനിക്ക് വരുന്ന ലത്തുകള്‍ പൊട്ടിച്ച് വായിക്കപ്പെട്ട ശേഷമേ കിട്ടൂ എന്നായി.ജാസ്മിന്റെ കത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.സഹമുറിയന്മാര്‍ക്കിടയില്‍ പാട്ടായി.കൂടുതല്‍ അറിയാന്‍ അവര്‍ എന്റെ ഡയറിയും കട്ടു വായിച്ചു.
ഞാന്‍ വല്ലാതെ വിഷമിച്ചു.വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്ന അസ്വസ്ഥതയ്ക്കു മേലായിരുന്നു ഇത്തരത്തിലൊരു മാനസിക പീഡനവും.
അതേ സമയം തന്നെയാണ് എന്റെ ഒരു കത്ത് ജാസ്മിന്റെ വീട്ടുകാര്‍ വായിച്ച് കോലാഹലമുണ്ടാകുന്നത്.അവരും തെറ്റിദ്ധരിച്ചു.തപാല്‍ വഴി എഴുത്ത് നിലച്ചു.
പിന്നെ നാട്ടില്‍ വരുമ്പോള്‍ എന്റെ അയല്‍ വാസിയായ അവളുടെ അയല്‍ ക്ലാസുകാരിയുടെ കയ്യില്‍ കൊടുത്തു വിടുകയായി. ഒടുവില്‍ അതും നിലച്ചു.
അതിനിടെ തൂലികാ സൌഹൃദങ്ങള്‍ ഏറെ സ്വന്തമായി.അവളെ വല്ലപ്പോഴും കാണും.അവള്‍എ ഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ സംകടം തോന്നി. നന്നായി എഴുതുമായിരുന്നു അവള്‍. ഉള്ളില്‍ തീയുള്ള കുട്ടി.
വിവാഹിതയായ ശേഷം അവളെ വീണ്ടും കണ്ടു.സുന്ദരനും പണക്കാരനുമായ ഭര്‍ത്താവ്.ഞാന്‍ സ്വപ്നപ്പെട്ട് നടന്നു പോകുമ്പോഴാണ് എനിക്കടുത്തായി അവരുടെ കാര്‍ നിര്‍ത്തിയത്.
അവള്‍ പരിചയപ്പെടുത്തി.ഞാന്‍ പറയാറില്ലേ എന്ന്. അയാള്‍ ഹസ്തദാനം ചെയ്തു.എന്റെ കൂട്ടുകാരിയോട് വാത്സല്യവും സ്നേഹവും കൊണ്ട് ഉള്ള് നിറഞ്ഞു.എന്താണ് അവള്‍പറഞ്ഞിട്ടുണ്ടാകുക?!.
ഹിന്ദുസ്ഥാനി രാഗത്തിന്റെ തിരയടിയാണ് അവളെക്കുറിച്ച് എന്റെ മനസ്സില്‍.ഏതോ മനോഹരമായ
കഥയിലെ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രത്തോടുളള ഇഷ്ടം.

3 comments:

വിഷ്ണു പ്രസാദ് said...

കൊള്ളാം,മെഹബൂബ്.

മെഹബൂബ് said...

ഒരു ഇസ്ലാമിക് ഹോസ്റ്റലിലായിരുന്നു താമസം.
യാഥാസ്ഥിതിക മത വിശ്വാസം അന്ധമാക്കിയ ഒരു കൂട്ടം മനസ്സുകള്‍.എവിടെയും സംശയ ദൃഷ്ടി.വഴി തെറ്റിപ്പോകുമോ എന്ന് സൂക്ഷ്മ നിരീക്ഷണം.
എനിക്ക് വരുന്ന കത്തുകള്‍ പൊട്ടിച്ച് വായിക്കപ്പെട്ട ശേഷമേ കിട്ടൂ എന്നായി.ജാസ്മിന്റെ കത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.സഹമുറിയന്മാര്‍ക്കിടയില്‍ അത് പാട്ടായി.കൂടുതല്‍ അറിയാന്‍ അവര്‍ എന്റെ ഡയറിയും കട്ടു വായിച്ചു.

സാജന്‍| SAJAN said...

വായിക്കാന്‍ നല്ലരസം ണ്ടായിരുന്നു...
ജാസ്മിനു കിട്ടിയതുപോലെ സൌന്ദര്യവും ഒപ്പം സ്വഭാവമുള്ള ഒരു ജീവിത പങ്കളിയെ മെഹബൂബിനെ കിട്ടട്ടെ,,,