Monday, March 12, 2007

ഓര്‍മ വെച്ച കാലം

ഓര്‍മ വെച്ച കാലം മുതല്‍ക്കേ ഒരു കൂട്ടുകാരിയുടെ സ്നേഹം ഞാന്‍ കൊതിച്ചിട്ടിട്ടുണ്ട്.കൂടെപ്പിറപ്പു പോലുമില്ലാതെ ഏകന്തതയില്‍ ഒറ്റപ്പെട്ടു പോയതായിരുന്നു ബാല്യം. ഒരു പെങ്ങളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു.അവരെ കാണുമ്പോള്‍ എന്റെ ശരീരം വിറക്കുമായിരുന്നു. തൊണ്ട വരളും.മുഖം വിറളി വിരൂപമാകും.വാക്കുകള്‍ പോലും മറന്നു പോകും.
എഴുത്തില്‍ ആ പ്രശ്നമുണ്ടായിരുന്നില്ല.പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒമ്പതിലെ ജാസ്മിനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി.‘ലൈന്‍’എന്നൊക്കെ പറയുന്ന ഒരിഷ്ടത്തിന്റെ വണ്‍വേ വേറെ ഉണ്ടായിരുന്നപ്പോള്‍ ആണത്.
ഒരു എഴ്ത്തിലൂടെയാണ് അവള്‍ എന്നെ സ്വീകരിക്കുന്നത്.ഏട്ടനും അനിയത്തിയുമായി- ആദ്യ പ്രണയത്തിന്റെ തീവ്രതയോളം അഗാധമെന്ന് അനുഭവിച്ച ബന്ധം.ഇണക്കങ്ങള്‍,പിണക്കങ്ങള്‍.
മറുപടിക്കു വേണ്ടിയുള്ള കാത്തിരുപ്പ് അസഹ്യമായിരുന്നു. വിരഹത്തിന്റെ വേദന.പരിഗണനയുടെ പ്രതീക്ഷ.

ജാസ്മിന്‍ എന്നത് അവളുടെ യഥാര്‍ഥ പേരല്ല.ഞാന്‍ അവളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. അവളുടെ ചില കത്തുകള്‍ ഞാന്‍ ബ്ലോഗില്‍ ഇടുകയാണ്.അതെത്ര മാത്രം നിങ്ങളെ ആകര്‍ഷിക്കുമെന്ന് അറിയില്ലെങ്കിലും.

ജാസ്മിന്റെ കത്തുകള്‍ക്കു ശേഷം എന്റെ ആദ്യ തൂലികാ സുഹൃത്തിന്റെ വിചാരങ്ങള്‍ പോസ്റ്റ് ചെയ്യാം. പിന്നെയും കുറച്ചധികം പേരുണ്ട്.വഴിയേ…………………

2 comments:

മെഹബൂബ് said...

ജാസ്മിന്‍ എന്നത് അവളുടെ യഥാര്‍ഥ പേരല്ല.ഞാന്‍ അവളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. അവളുടെ ചില കത്തുകള്‍ ഞാന്‍ ബ്ലോഗില്‍ ഇടുകയാണ്.അതെത്ര മാത്രം നിങ്ങളെ ആകര്‍ഷിക്കുമെന്ന് അറിയില്ലെങ്കിലും.

സു | Su said...

കത്തുകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ? ജാസ്മിന്‍ എന്ന, കൂട്ടുകാരിയുടെ, സഹോദരിയുടെ കത്തുകള്‍ ബ്ലോഗില്‍ ഇടുന്നതുകൊണ്ട് പ്രശ്നം ഇല്ലെങ്കില്‍, വായിക്കാനും ആര്‍ക്കും പ്രശ്നം ഉണ്ടാവില്ലെന്ന് കരുതാം.

സ്വാഗതം :)