Sunday, March 11, 2007

കത്തു പെട്ടി തുറന്നപ്പോള്‍ എഴുത്തു കിട്ടി.പൊട്ടിപ്പോയീ എന്‍ ഹൃദയം പൂത്തു പോയീ.....

നിത്യവും കാണുമെങ്കിലും
ഒന്നും പറയാന്‍ കഴിയാറില്ല,
ഉള്ളു നിറയെ ഒത്തിരിയുണ്ട് താനും.

അങ്ങനെ,
നേരിട്ടു പറയാനാകാത്തത് എഴുതിത്തുടങ്ങി.

പിന്നെ പറയുന്നതിനപ്പുറം പറയാനും എഴുത്തായി.

ചമ്മലും ക്ലീഷേ സെന്റിമെന്റ്സും
കാല്‍പ്പനികത ചാലിച്ചപ്പോള്‍
ഹൃദയവും ഹൃദയവും തമ്മിലുള്ള മന്ത്രണമായി.

കത്തുകള്‍ക്ക് പകരം മറുപടിക്കത്തുകള്‍.

ഒരിക്കല്‍ മാത്രം കണ്ടവരും ഓരിക്കലും കാണാത്തവരും എഴുതി.

കത്തുകള്‍ക്കു വേണ്ടി ദാഹിച്ചു കാത്തിരുന്നു.

നഷ്ട പ്രണയങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു ചുംബനച്ചൂട് ബാക്കിയില്ലെങ്കിലും
എനിക്കു വേണ്ടി മാത്രമെഴുതപ്പെട്ട കത്ത് നിധിയായി.

തൂലികാ പ്രണയത്തിന്റെ ആഴത്തിലെത്തി
ജീവിതത്തെ മറന്ന് വെട്ടിലായിട്ടുണ്ട്.

അവിടെ കൂട്ടിച്ചേര്‍ക്കാനാവാതെ വിട്ടു പോയ കുത്തുകളും കോമകളും.
കുറ്റബോധത്തോടെയെങ്കിലും രക്ഷപ്പെട്ടു പോന്നു.

പൂര്‍ണ്ണനായ ഒരു കാമുകനാവാന്‍ എനിക്ക് ഭഗ്യമുണ്ടായിട്ടില്ല.
പക്ഷെ എന്നിലേക്കു വന്നതെല്ലാം പ്രണയമായി ഞാന്‍ ഓര്‍ത്തുവെച്ചു.

ഇത് എന്റെ സമ്പാദ്യം.
ബാലിശമാകാമെങ്കിലും ഞാന്‍ അവ പ്രകാശിപ്പിക്കുകയാണ്.

എഴുതിയവരുടെ സമ്മതം ചോദിക്കത്തതു കൊണ്ട്,
അവരുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ‍തിരുത്തുന്നുണ്ട്.

ജിബ്രാന്റെ കത്തുകള്‍; അവയെ കവിതകളെന്നോ ധ്യാന മന്ത്രങ്ങളെന്നോ വിളിക്കാം.

എന്നെ ഏറ്റവും ആകര്‍ഷിച്ച പ്രണയ പുസ്തകം
ബഷീറിന്റെ ,അനുരാഗത്തിന്റെ ദിനങ്ങളാണ്.
ബഷീര്‍ ദേവിക്കെഴുതുന്ന കത്തുകള്‍.

ദേവി ബഷീറിനെഴുതുന്ന കത്തുകള്‍.
കൊതിച്ചു പോകും.
എനിക്കു കിട്ടിയ കത്തുകള്‍ ,..........
ഏതൊക്കെയോ ദേവിമാര്‍,‍
മാലാഖമാര്‍.....

6 comments:

മെഹബൂബ് said...

പുതിയ ബ്ലോഗ്. എന്റെ ഏകന്തതയില്‍ സാന്ത്വന സ്പര്‍ശമായി വന്നു തൊട്ട ഹൃദയത്തിന്റെ ലിഖിതങ്ങള്‍ ഞാന്‍ കത്തു പെട്ടിയിലൂടെ പ്രകാശിപ്പിക്കുകയാണ്. ഇത് ആമുഖം.അടുത്ത ദിവസം മുതല്‍ പോസ്റ്റുകള്‍

Anonymous said...

എന്റെ കൈയക്ഷരം കൊള്ളില്ല, അതുകൊണ്ടു് ആര്‍ക്കും കത്തെഴുതുന്നില്ല. മൊഴി കീമാന്‍ കൊണ്ടടിച്ചു ഒരു ഇമെയില്‍ അയക്കട്ടെ? ആമക്കാവ് പൂരത്തിന്റെ സ്നാപ്സ് വേണം, 72 ആനയുണ്ടത്രെ!

സുല്‍ |Sul said...

സ്വാഗതം മെഹബൂബ്.

Rasheed Chalil said...

സ്വാഗതം സുഹൃത്തേ...

ചന്ദ്രസേനന്‍ said...

കത്തുകള്‍ ...അക്ഷരങ്ങളെ ശബ്ദത്തേക്കാള്‍ തീക്ഷ്ണമാക്കുന്നത്...ആജീവനാന്തം സൂക്ഷിച്ചുവക്കാന്‍ കഴിയുന്നത്...വേര്‍പാടിന്റെ വികാര‍ങ്ങളെ ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കുന്നത്...

സ്വാഗതം മെഹബൂബ്....

മെഹബൂബ് said...

പെരിങ്ങോടന്,
ആമക്കാവ് പൂരത്തിന് പോകാന്‍ പറ്റിയില്ല.എങ്കിലും കൂട്ടി എഴുന്നള്ളിപ്പിന്റെ ഒരു ചിത്രം സംകടിപ്പിച്ചിട്ടുണ്ട്.